KOYILANDY DIARY.COM

The Perfect News Portal

പ്ലസ്‌ വണ്‍ മോഡല്‍ പരീക്ഷ ഇന്ന് ആരംഭിക്കും

പ്ലസ്‌ വണ്‍ മോഡല്‍ പരീക്ഷ ഇന്ന് ആരംഭിക്കും. രാവിലെ 9.30നാണ്‌ പരീക്ഷ. ചോദ്യപേപ്പര്‍ ഒമ്പതിന്‌ പോര്‍ട്ടല്‍ വഴി ലഭ്യമാകും. വിശദവിവരം സ്കൂളുകള്‍ വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌. വീട്ടിലിരുന്നാണ്‌ പരീക്ഷ എഴുതേണ്ടത്‌. പരീക്ഷ കഴിഞ്ഞ്‌ സംശയനിവാരണത്തിന്‌ അധ്യാപകരെ ബന്ധപ്പെടാം.

www.dhsekerala.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് ചോദ്യപ്പേപ്പറുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. സ്കൂള്‍ അധികൃതര്‍ അറിയിക്കുന്നതനുസരിച്ച്‌ ഉത്തരക്കടലാസ്‌ എത്തിക്കണം. ഉച്ചയ്ക്കുശേഷമുള്ള പരീക്ഷയ്‌ക്ക്‌ പകല്‍ ഒന്നിന്‌ ചോദ്യം പോര്‍ട്ടലില്‍ ലഭ്യമാകും. മോഡല്‍ പരീക്ഷ സെപ്‌തംബര്‍ നാലിന്‌ അവസാനിക്കും. പൊതുപരീക്ഷ ആറിന്‌ ആരംഭിക്കും. രണ്ടുമുതല്‍ നാലുവരെ പൊതുജന പങ്കാളിത്തത്തോടെ സ്കൂളുകള്‍ ശുചീകരിക്കും.

അതേസമയം, 4.35 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. സെപ്തംബര്‍ ഏഴുമുതല്‍ 16 വരെ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷയും നടക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!