KOYILANDY DIARY.COM

The Perfect News Portal

പച്ചയിലേക്കൊരു നടത്തം ചിത്രപ്രദര്‍ശനം ആരംഭിച്ചു

വടകര: ചിത്രകാരന്മാരുടെ കൂട്ടായ്മയായ പിന്റോറസ് ആര്‍ട് പീപ്പിള്‍ കേരള നടത്തിയ ചിത്രകലാ ക്യാമ്പിലെ ചിത്രങ്ങളുടെ പ്രദര്‍ശനം വടകര ബ്ലോക്ക് പഞ്ചായത്ത് ആര്‍ട് ഗാലറിയില്‍ ആരംഭിച്ചു.

പച്ചയിലേക്കൊരു നടത്തം എന്ന പേരിട്ടിരിക്കുന്ന പ്രദര്‍ശനം 30വരെയുണ്ടാകും. സാമൂഹിക വനവത്കരണ ഓഫീസര്‍ സത്യപ്രഭ ആര്‍ട് ഗാലറി കോമ്പൗണ്ടില്‍ വേപ്പ് മരം നട്ടു ഉദ്ഘാടനം ചെയ്തു. പ്രമുഖ ചിത്രകാരന്‍ സദു അലിയൂര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, ശ്രീകുമാര്‍ മാവൂര്‍, പി.രമേശ്, ജഗദീഷ് പാലയാട്, ബിനീഷ് പുതുപ്പണം, ഷിബുരാജ്, പ്രമോദ് എന്നിവര്‍ പങ്കെടുത്തു.

ഇന്ത്യയിലെയും നേപ്പാളിലെയും വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രകാരന്മാരുടെ സൃഷ്ടികളാണ് പ്രദര്‍ശിപ്പിക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!