KOYILANDY DIARY.COM

The Perfect News Portal

ദുബായ്- മലിന ഫ്ളൈറ്റായ സെബു പസഫിക് 5J15 ല്‍ യുവതിയ്ക്ക് സുഖപ്രസവം

ദുബായ്: ദുബായ്- മലിന ഫ്ളൈറ്റായ സെബു പസഫിക് 5J15 ല്‍ യുവതിയ്ക്ക് സുഖപ്രസവം. ആഗസ്റ്റ് 13 നാണ് സംഭവം നടന്നത്. യാത്ര ആരംഭിച്ച്‌ നാല് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴാണ് യുവതിയ്ക്ക് വേദന കണ്ടുതുടങ്ങിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

ദുബായില്‍ നിന്ന് 11.10 pm നാണ് ഫ്ളൈറ്റ് യാത്ര ആരംഭിച്ചത്. പ്രവസം കഴിഞ്ഞത്തോടെ ഫ്ളൈറ്റ് ഹൈദരാബാദിലേക്ക് പറത്തുകയും അമ്മയെയും കുഞ്ഞിനെയും അടുത്തുള്ള ആശുപത്രിയില്‍ സുരക്ഷിതമായി ഏല്‍പ്പിക്കുകയും ചെയ്തു. യുവതിയുടെ അമ്മയും കൂടെയുണ്ടായിരുന്നു. പിന്നീടാണ് ഫ്ളൈറ്റ് യാത്ര പുനരാരംഭിച്ചത്.

യാത്രക്കാര്‍ ഉറങ്ങുന്ന സമയത്താണ് യുവതിയ്ക്ക് വേദന അനുഭവപ്പെട്ടതെന്ന് സഹയാത്രിക പറയുന്നു. ഒക്ടോബര്‍ മാസത്തിലായിരുന്നു പ്രസവത്തിനുള്ള തിയ്യതി നല്‍കിയിരുന്നത്. വളര്‍ച്ച എത്തുന്നതിന് മുന്‍പ് പ്രസവം നടന്നതിനാല്‍ കുട്ടിയെ ഇന്‍ക്യൂബേറ്ററില്‍ കിടത്തിയിരിക്കുകയാണ്.

 

Share news
error: Content is protected !!