KOYILANDY DIARY

The Perfect News Portal

തന്നെക്കുറിച്ച്‌ പറയുന്നത്‌ പച്ചക്കള്ളം: കെ സുധാകരൻ ബിജെപിയിലേക്ക്‌ പോകും: ഇ പി ജയരാജൻ

കണ്ണൂർ: കെ സുധാകരൻ ബിജെപിയിലേക്ക് പോകുന്നതിന് തയ്യാറെടുത്ത് കഴിഞ്ഞിരിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ബിജെപിയാകുമെന്ന് അദ്ദേഹംതന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്ന, ആർഎസ്എസിന്റെ സംരക്ഷകനാണ് കെ സുധാകരൻ. താൻ ബിജെപിയിലേക്ക് പോകും, ആരാണ് ചോദിക്കുക എന്നാണ് ഇന്നലെ സുധാകരൻ പറഞ്ഞത്. അത് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള കാര്യമാണെന്നും ഇ പി ജയരാജൻ പറഞ്ഞു.
കെ സുധാകരൻ ബിജെപിയിലേക്ക് പോകാൻ എത്ര തവണ ചർച്ച നടത്തി?. ഹിമന്ദ ബിശ്വ ചർച്ച ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസിനകത്ത് പ്രത്യേക വിഭാഗം രൂപീകരിച്ച് ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് നീക്കം. 2026 ലെ തെരഞ്ഞെടുപ്പിലെ കോൺഗ്രസിലെ ഈ വിഭാഗം അത്തരത്തിലാകും പ്രവർത്തിക്കുക. അതിനെ നിഷേധിക്കാൻ കോൺഗ്രസിന് സാധിക്കുകയില്ല. 
അമിത് ഷായുമായി ബന്ധപ്പെടാൻ ബിജെപി നേതാക്കൾ വഴി ശ്രമിച്ചിരുന്നുവെന്ന് സുധാകരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഗുണ്ടായിസവും തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തലും അവരുടെ സ്ഥിരം പരിപാടിയാണ്. ആ ശീലങ്ങൾ പഴയതുപോലെ ക്ലച്ച് പിടിക്കുന്നില്ല. അതുകൊണ്ടുള്ള ചില നിലപാടുകളാണ് ഇപ്പോൾ സ്വീകരിക്കുന്നത്.
Advertisements
അദ്ദേഹം ഇന്നലെ സാധാരണ കഴിക്കുന്ന മരുന്ന് കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്. അതുകൊണ്ടാണ് ഇന്ന് രാവിലെ അതിൻ്റെ ഒരു തകരാർ പ്രകടിപ്പിച്ചുകൊണ്ട് തന്നെക്കുറിച്ച് പച്ചക്കള്ളം പറയുന്നത്. പലതവണ ആർഎസ്എസ് ആക്രമണത്തിന് ഇരയായ തന്നെക്കുറിച്ചാണ് ഇത് പറയുന്നത്. കെ സുധാകരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും, മാനനഷ്ട‌ത്തിന് കേസ് നൽകുമെന്നും ഇ പി ജയരാജൻ പറഞ്ഞു.