KOYILANDY DIARY

The Perfect News Portal

കൊട്ടിക്കലാശത്തില്‍ ശൈലജ ടീച്ചർക്കെതിരായ അധിക്ഷേപത്തിൽ പരാതി നല്‍കി എല്‍ഡിഎഫ്

കൊട്ടിക്കലാശത്തില്‍ ശൈലജ ടീച്ചർക്കെതിരായ അധിക്ഷേപത്തിൽ പരാതി നല്‍കി എല്‍ഡിഎഫ്. ടീച്ചറെ അപമാനിക്കുന്ന മുദ്രാവാക്യമാണ് വടകര അഞ്ചുവിളക്കിന് സമീപത്ത് വെച്ച് കൊട്ടിക്കലാശത്തിനിടെ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും മുഴക്കിയത്. ഇതിലൂടെ തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ് യുഡിഎഫ് നടത്തിയത്.

Advertisements

വടകരയില്‍ പ്രചാരണത്തിന്റെ തുടക്കം മുതല്‍ ശൈലജ ടീച്ചറെ വ്യക്തിഹത്യ ചെയ്യുന്നതിനും അവഹേളിക്കുന്നതിനുമാണ് യുഡിഎഫ് തയ്യാറായത്. ലോകം ആദരിച്ച പൊതുപ്രവര്‍ത്തകയും മുന്‍ ആരോഗ്യ മന്ത്രിയുമായ കെ.കെ.ശൈലജ ടീച്ചര്‍ക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യത ഇല്ലാതാക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തിയത്. വടകരയില്‍ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് തയ്യാറായില്ല.

 

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ നിരവധി പോസ്റ്ററുകളും, നവ മാധ്യമങ്ങളില്‍ വ്യാജ വീഡിയോകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്ന നിലയാണ് യുഡിഎഫ് വടകരയില്‍ തുടര്‍ന്നത്. ടീച്ചര്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്ന് വരുത്താന്‍ നിരവധി വീഡിയോകള്‍ വ്യാജമായി ഉണ്ടാക്കി. അതിന്റെ ഒടുവിലത്തെ നീചമായ പ്രവര്‍ത്തിയാണ് കഴിഞ്ഞ ദിവസം വടകരയില്‍ യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ നടത്തിയത്. പൊതു സമൂഹത്തിനിടയില്‍ ശക്തമായ എതിര്‍പ്പ് യു.ഡി.എഫിന്റെ ഇത്തരം അപവാദ പ്രചാരണത്തിനെതിരെ ഉയര്‍ന്നു വരികയാണ് ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു.

Advertisements