KOYILANDY DIARY.COM

The Perfect News Portal

താമരശ്ശേരിയില്‍ നടുറോഡിലിരുന്ന് മദ്യപിച്ച രണ്ടു പേര്‍ പിടിയില്‍

.

കോഴിക്കോട്: താമരശ്ശേരിയില്‍ നടുറോഡിലിരുന്ന് മദ്യപിച്ച രണ്ടു പേര്‍ പൊലീസ് പിടിയില്‍. കോഴിക്കോട് താമരശ്ശേരി കോരങ്ങാട് -കോളിക്കല്‍ റോഡിലിരുന്നാണ് യുവാക്കള്‍ പരസ്യമായി മദ്യപിച്ചത്. താമരശ്ശേരി പി സി മുക്ക് സ്വദേശി അബി, താമരശ്ശേരി മുണ്ടപ്പുറം സ്വദേശി ഷാലു എന്നിവരാണ് പിടിയിലായത്.

 

ഇരുവരും മദ്യക്കുപ്പിയും ഗ്ലാസും ടച്ചിങ്‌സുമായെത്തിയായിരുന്നു റോഡിലിരുന്നത്. ഇതുവഴി വന്ന വാഹനങ്ങള്‍ക്ക് നേരെയും ഇരുവരും ഭീഷണി മുഴക്കി. റോഡില്‍ നിന്ന് മാറാന്‍ പറഞ്ഞ് ലോറി ഡ്രൈവര്‍ ഹോണ്‍മുഴക്കിയെങ്കിലും ഇരുവരും മാറിയില്ലെന്ന് മാത്രമല്ല ഇയാളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Advertisements
Share news
error: Content is protected !!