KOYILANDY DIARY

The Perfect News Portal

ആവേശകരമായ പ്രവർത്തനമാണ് ഇടതുമുന്നണി പ്രവർത്തകർ കാഴ്ചവയ്ക്കുന്നത്; വി ജോയ്

ആവേശകരമായ പ്രവർത്തനമാണ് ഇടതുമുന്നണി പ്രവർത്തകർ കാഴ്ചവയ്ക്കുന്നതെന്ന് ആറ്റിങ്ങൽ മണ്ഡലം സ്ഥാനാർത്ഥി വി ജോയ്. ഉജ്ജ്വല വിജയം ഇടതുപക്ഷത്തിന് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നഷ്ടപ്പെട്ട മണ്ഡലം വളരെ ഭംഗിയായി തിരിച്ചുപിടിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണ്.

ഇരട്ടവോട്ട് ആരോപണം യുഡിഎഫ് നേരത്തെ ഉന്നയിക്കുന്നതാണ്. പറയുന്ന കാര്യങ്ങളിൽ വസ്തുതയുണ്ടോ എന്നത് പരിശോധിക്കാനാണ് കോടതി പറഞ്ഞത്. ഇരട്ട വോട്ടിന്റെ പേരിൽ പുകമറ സൃഷ്ടിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. യഥാർത്ഥ വോട്ടറെ തടസ്സപ്പെടുത്താൻ ആർക്കും അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.