KOYILANDY DIARY

The Perfect News Portal

ഗവര്‍ണറുടെ ഷാളിന് തീപിടിച്ചു; തീപിടിച്ചത് ഗാന്ധിജിയുടെ ചിത്രത്തിന് മുന്നില്‍ കൊളുത്തിവെച്ച വിളക്കില്‍ നിന്നും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു. പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗാന്ധിജിയുടെ ചിത്രത്തിന് മുന്നില്‍ കൊളുത്തിവെച്ച നിലവിളക്കില്‍ നിന്നുമാണ് തീ പടര്‍ന്നത്. പാലക്കാട് അകത്തേത്തറയിലുള്ള ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിലേക്ക് ഗവര്‍ണര്‍ എത്തിയപ്പോഴാണ് സംഭവം.

Advertisements

ആശ്രമത്തിന്റെ അടുത്തുള്ള സ്ഥലത്ത് ഗാന്ധിജിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനിടെയാണ് സമീപത്ത് കത്തിച്ചുവെച്ച നിലവിളക്കില്‍ നിന്ന് കഴുത്തിലെ ഷാളിലേക്ക് തീ പടര്‍ന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടനെത്തി തീയണച്ചതിനാല്‍ അപകടം ഒഴിവായി. ഗവര്‍ണര്‍ക്ക് മറ്റ് പരിക്കുകളൊന്നുമില്ല. ഉടന്‍ തന്നെ ഇക്കാര്യം സംഘാടകരുടെ ശ്രദ്ധയില്‍ പെടുകയും തുടര്‍ന്ന് ഗവര്‍ണര്‍ തന്നെ ഷാളൂരി മാറ്റുകയും ചെയ്തു.