രാപ്പകലുകളുടെ സൂത്രവാക്യം പ്രകാശനം ചെയ്തു
ചേമഞ്ചേരി: പൂക്കാട് കലാലയം ലൈബ്രറി സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ
കവി ബിനേഷ് ചേമഞ്ചേരിയുടെ കവിതാ സമാഹാരമായ രാപ്പകലുകളുടെ സൂത്രവാക്യത്തിൻ്റെ പ്രകാശനം നടന്നു. കലാലയം സർഗവനിയിൽ വെച്ച് പ്രശസ്ത എഴുത്തുകാരൻ ഡോ. പി സുരേഷ് പ്രകാശനം ചെയ്തു. അഭയം വിദ്യാർത്ഥികളായ പി.പി. ഋഷികേശ്, ഷെമിന ഗ്ലാഡിസ് എന്നിവർ പുസ്തകം ഏറ്റുവാങ്ങി. കുമാരി ശിവപ്രിയ പുസ്ത പരിചയം നടത്തി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി. അജയ് ബോസ് അധ്യക്ഷതവഹിച്ചു.
.

.
ചടങ്ങിൽ വിജയരാഘവൻ ചേലിയ സ്വാഗതവും കെ.ബി. രാജശ്രീ നന്ദിയും പറഞ്ഞു . ശിവദാസ് ചേമഞ്ചേരി, ഷെരീഫ് മാസ്റ്റർ കാപ്പാട്, ഡോ. ഹമീദ്, ഡോ അബൂബക്കർ കാപ്പാട്, സത്യചന്ദ്രൻ പൊയിൽക്കാവ്, സാബിറ ഏഞ്ചൽസ്, ബിനേഷ്, സരീഷ് ,അഡ്വ. കെ.ടി. ശ്രീനിവാസൻ, ശിവദാസ് കാരോളി എന്നിവർ സംബന്ധിച്ചു. ശിവദാസ് പൊയിൽക്കാവ്, ദിവ്യകിരൺ, ആർദ്ര ഉണ്ണികൃഷ്ണൻ, അഡ്വ.കെ.ടി. ശ്രീനിവാസൻ,
ജോബി മാത്യു , വി.ജി. ഹരികൃഷ്ണൻ എന്നിവർ കവിതകളാലപിച്ചു.
.

.
കവിതകൾക്ക്,യു.കെ. രാഘവൻ, സുരേഷുണ്ണി, അനിൽ കാഞ്ഞിലശ്ശേരി സുബേഷ് പത്മനാഭൻ, എ. കെ. രമേശ് , ഷാജിഎന്നിവർ ക്യാൻവാസിൽ ദൃശ്യാവിഷ്കാരം
നടത്തി. ഡോ. ലജ്ന ഷോളിയുടെ നേതൃത്വത്തിൽ കലാലയം നർത്തകിമാരായ ശ്രുതി, പുണ്യ രാജ്, അഭിന, മാളവിക, തീർത്ഥ എന്നിവർ നൃത്താവിഷ്കാരവും നടത്തി.



