KOYILANDY DIARY

The Perfect News Portal

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തില്‍ കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തില്‍ കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പാര്‍ലമെന്റ് പാസാക്കിയ നിയമം ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് സത്യവാങ്മൂലം. ഹര്‍ജിക്കാര്‍ രാഷ്ട്രീയ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്രപദവി ജൂഡീഷ്യല്‍ അംഗത്തിന്റെ സാന്നിധ്യം മൂലമുണ്ടാകുന്നതല്ലെന്നും കമ്മീഷണര്‍മാരുടെ മികവോ യോഗ്യതയോ ചോദ്യം ചെയ്തിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഉള്‍പ്പെടുത്താത്തതിനാല്‍ നിയമന നിയമം റദ്ദാക്കണമെന്ന ആവശ്യത്തെ കേന്ദ്രം എതിര്‍ത്തു. ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം.