KOYILANDY DIARY.COM

The Perfect News Portal

മൂന്നാറില്‍ വീണ്ടും കരിമ്പുലി ഇറങ്ങി

ഇടുക്കി മൂന്നാറില്‍ വീണ്ടും കരിമ്പുലി ഇറങ്ങി. മൂന്നാറില്‍ വിനോദ സഞ്ചാരികളുമായി എത്തിയ ടൂറിസ്റ്റ് ഗൈഡാണ് കരിമ്പുലിയെ ആദ്യം കണ്ടത്. വിനോദ സഞ്ചരികളുമായി സെവന്‍ മലയുടെ മുകളില്‍ ട്രക്കിങ്ങിനു പോകുന്നതിനിടെയാണ് ടൂറിസ്റ്റ് ഗൈഡ് കരിമ്പുലിയെ കണ്ടത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഒന്നര വര്‍ഷം മുന്‍പ് രാജമലയില്‍ കരിമ്പുലിയെ കണ്ടിട്ടുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. കരിമ്പുലി ഇറങ്ങിയ സാഹചര്യത്തില്‍ വലിയ ആശങ്കയിലാണ് തോട്ടം തൊഴിലാളികള്‍.

Share news
error: Content is protected !!