KOYILANDY DIARY

The Perfect News Portal

മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ആര്‍എല്‍വി രാമകൃഷ്ണനെ ക്ഷണിച്ച് കലാമണ്ഡലം

ചാലക്കുടി: മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ആര്‍എല്‍വി രാമകൃഷ്ണനെ ക്ഷണിച്ച് കലാമണ്ഡലം. ഇന്ന് വൈകിട്ട് അഞ്ചിന് കലാമണ്ഡലത്തിലെ കൂത്തംമ്പലത്തിലാണ് അവതരണം. കലാമണ്ഡലത്തില്‍ നിന്നും ആദ്യമായാണ് ഇത്തരം ഒരവസരം കിട്ടുന്നതെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. കലാമണ്ഡലത്തിലെ മുന്‍ ഗവേഷക വിദ്യാര്‍ത്ഥി കൂടിയാണ് രാമകൃഷ്ണന്‍.