KOYILANDY DIARY

The Perfect News Portal

കീഴരിയൂർ വളളത്തോൾ ഗ്രന്ഥാലയത്തിന് അനുവദിച്ച ഫർണ്ണിച്ചറുകൾ കൈമാറി

മേലടി ബ്ലോക്ക് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കീഴരിയൂർ വളളത്തോൾ ഗ്രന്ഥാലയത്തിന് അനുവദിച്ച ഫർണ്ണിച്ചറുകൾ ബ്ലോക്ക്പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ എം.എം.രവീന്ദ്രൻ വായനശാല ഭാരവാഹികൾക്ക് കൈമാറി. ഗ്രന്ഥാലയം പ്രസിഡണ്ട് വിനോദ് ആതിര ആദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിതാ ബാബു, ഗ്രാമ പഞ്ചായത്ത് അംഗം എം. സുരേഷ്, വി.പി. സദാനന്ദൻ, ഐ. ശ്രീനിവാസൻ, നമ്പ്രോട്ടിൽ ശശി, കെ.കെ.ഷൈമ, സഫീറ കാര്യാത്ത് എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി പി.ശ്രീജിത്ത് സ്വാഗതവും ഇ.എം.നാരായണൻ നന്ദിയും പറഞ്ഞു. 

Advertisements