KOYILANDY DIARY

The Perfect News Portal

തായാട്ട് ശങ്കരൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

കോഴിക്കോട്: പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി തായാട്ട് ശങ്കരൻ ജന്മശതാബ്ദി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സുനിൽ പി ഇളയിടം മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക യാഥാർത്ഥ്യങ്ങളെ പ്രതിനിധീകരിക്കുന്നതിൽ സാഹിത്യത്തിന് എത്രത്തോളം പങ്കുണ്ടെന്ന് വ്യക്തമാക്കിത്തന്നയാളാണ് തായാട്ട് ശങ്കരനെന്ന് സുനിൽ പി ഇളയിടം പറഞ്ഞു. എ കെ രമേശ് അധ്യക്ഷനായി. 
Advertisements
കെ ഇ എൻ, കെ ടി കുഞ്ഞിക്കണ്ണൻ, ഡോ. യു ഹേമന്ത്കുമാർ, ഡോ. പ്രിയ പിലിക്കോട്, വി ബിന്ദു എന്നിവർ സംസാരിച്ചു. സി പി ഹരീന്ദ്രൻ എഴുതിയ ‘തായാട്ട് ശങ്കരൻ – കാലത്തെ സംവാദ ഭരിതമാക്കിയ ചിന്തകൻ’ എന്ന പുസ്തകം സുനിൽ പി ഇളയിടം ഡോ. പ്രിയ പിലിക്കോടിന് നൽകി പ്രകാശിപ്പിച്ചു. കേളു ഏട്ടൻ പഠന ഗവേഷണകേന്ദ്രമാണ് പുസ്തകത്തിന്റെ പ്രസാധകർ.