KOYILANDY DIARY

The Perfect News Portal

നികുതി പിരിവ്: അവധി ദിവസങ്ങളിലും നഗരസഭ നികുതി വിഭാഗം തുറന്ന് പ്രവർത്തിക്കും

പൊതു അവധി ദിവസങ്ങളിലും നികുതി അടയ്ക്കാം. കൊയിലാണ്ടി നഗരസഭ പരിധിയിലെ കെട്ടിട നികുതി പിഴ ഇല്ലാതെ മാർച്ച് 31വരെ അടയ്ക്കാമെന്നും ആയതിനാല്‍ പ്രസ്തുത ആനുകൂല്യം ഉപയോഗപ്പെടുത്തുന്നതിന്‌ പൊതു അവധി ദിവസങ്ങളായ മാർച്ച് 28, 29, 31 എന്നീ ദിവസങ്ങളില്‍ കൂടി നഗരസഭാ റവന്യൂ വിഭാഗം പൂര്‍ണ്ണമായും പ്രവർത്തിക്കുന്നതാണന്ന്  നഗരസഭാ സെക്രട്ടറി അറിയിച്ചു.