KOYILANDY DIARY.COM

The Perfect News Portal

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

.
തിരുവങ്ങൂർ: ഈ വർഷത്തെ SSLC, +2, USS, LSS, എഞ്ചിനിയറിംങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ തിരുവങ്ങൂർ ഗ്രാമഭാരതി സ്വയം സഹായ സംഘം അനുമോദിച്ചു. ചടങ്ങിൽ പ്രശസ്ത വാദ്യകലാകാരനും സോപാനം വാദ്യകലാ സംഘം ബഹ്റിൻ ഡയറക്ടറുമായ മേള കലാരത്നം സന്തോഷ് കൈലാസ് കുട്ടികൾക്ക് ഉപഹാരം നൽകി. ഗ്രാമഭാരതി പ്രസിഡണ്ട് പി. സ്മിതേഷ് അധ്യക്ഷത വഹിച്ചു. ബിനീഷ് ബിജലി സ്വാഗതവും ശ്രീജിത്ത് കീഴന നന്ദിയും പറഞ്ഞു.
Share news