ഉന്നത വിജയികളെ അനുമോദിച്ചു
.
കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്തിലെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ബിജെപി ചേമഞ്ചേരി ഏഴാം വാർഡ് കമ്മിറ്റി അനുമോദന സദസ്സ് സംഘടിപ്പിച്ചു. ബിജെപി കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി ജിതേഷ് കാപ്പാട് ഉദ്ഘാടനം ചെയ്തു. സത്യൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഏഴാം വാർഡ് മെമ്പർ കെ കെ സരീഷ് ഉപഹാര സമർപ്പണം നടത്തി. ഉണ്ണികൃഷ്ണൻ കോട്ട്, ദിനേശൻ എന്നിവർ സംസാരിച്ചു.




