KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് കോവിഡ് കേസുകളിൽ നേരിയ വർധന: ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് കോവിഡ് കേസുകളിൽ നേരിയ വർധന: ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോർജ്. ചൊവ്വാഴ്ച 172 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് നിലവിൽ കൂടുതൽ കേസുകൾ ഉള്ളത്. 1026 ആക്ടീവ് കേസുകളുണ്ട്. ഇവരിൽ 111 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഒപ്പം നിരീക്ഷണം ശക്തിപ്പെടുത്താനും മന്ത്രി വീണാ ജോർജ് നിർദേശം നൽകി.

സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രി വീണാ ജോർജിൻ്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ല. കോവിഡ് രോഗികൾ വർധിക്കുന്നത് മുന്നിൽ കണ്ട് ആശുപത്രികളിൽ മതിയായ ഒരുക്കങ്ങൾ നടത്താനും ഐ സി യു, വെൻ്റിലേറ്റർ ആശുപത്രി സംവിധാനങ്ങൾ കൂടുതൽ മാറ്റിവയ്ക്കാനും മന്ത്രി നിർദേശം നൽകി.

പുതിയ വകഭേദം വന്നിട്ടുണ്ടോയെന്നറിയാൻ ജീനോമിക് പരിശോധനകൾ വർദ്ധിപ്പിക്കുമെന്നും, കുട്ടികളും പ്രായമായവരും ഗർഭിണികളും, മറ്റു രോഗങ്ങൾ ഉള്ളവരും മാസ്ക് ധരിക്കണമെന്നും മന്ത്രി പറഞ്ഞു.

Advertisements