KOYILANDY DIARY

The Perfect News Portal

അന്നദാന പദ്ധതിയിലേക്ക് വെജിറ്റബിൾ കട്ടർ സമർപ്പിച്ചു

കൊയിലാണ്ടി സേവാഭാരതി കൊയിലാണ്ടിയുടെ തെരുവോര-ആശുപത്രി അന്നദാന കേന്ദ്രത്തിൽ വെജിറ്റബിൾ കട്ടർ സമർപ്പിച്ചു. ഗാലക്സി ഫർണിച്ചറിൽ ഉടമ സഹീർ ഗാലക്സി  സേവാഭാരതി വൈസ് പ്രസിഡണ്ട് സജിത്ത് എം.വി.ക്ക് കൈമാറി. 
ചടങ്ങിൽ  കെ.കെ മുരളി, ദീപു അരങ്ങാടത്ത്, ബിജു, റിസ്വാൻ, ഷൗക്കത്ത് ഹുമൈൻ എന്നിവർ സംബന്ധിച്ചു. ‘വിശക്കുന്ന വയറിനു ഒരു നേരത്തെ ഭക്ഷണം’ എന്ന ഉദ്ദേശത്തിൽ കഴിഞ്ഞ മൂന്നര വർഷം മുമ്പ് ആരംഭിച്ച തെരുവോര-ആശുപത്രി അന്നദാന പദ്ധതി ഉദാരമതികളായ ജനങ്ങളുടെ സഹായത്തോടെ ദിവസവും ബസ്സ് സ്റ്റാൻ്റിലും, താലൂക്ക് അശുപത്രിയിലും ഉച്ചഭക്ഷണം നൽകി വരുന്നു.