KOYILANDY DIARY

The Perfect News Portal

യു രാജീവൻ മാസ്റ്റർ അനുസ്മരണം

കൊയിലാണ്ടി: കോഴിക്കോട് ഡി.സി.സി. പ്രസിഡണ്ട് യു. രാജീവൻ മാസ്റ്ററുടെ രണ്ടാം ചരമവാർഷികാചരണത്തിൻ്റെ ഭാഗമായി പുളിയഞ്ചേരി ഉണിത്രാട്ടിൽ വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ്പാർച്ചന നടന്നു. കൊയിലാണ്ടി നാേർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കെ.പി.സി.സി. മെമ്പർമാരായ പി.രത്നവല്ലി ടീച്ചർ, മാത്തിൽ നാണു മാസ്റ്റർ, ഡി.സി. സി. സെക്രട്ടറി രാജേഷ്, ബ്ലോക്ക് പ്രസിഡണ്ട് മുരളി തോറാേത്ത്, മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്ത് കണ്ടി, വി.വി. സുധാകരൻ, കെ.എം. സുമതി, തൻഹീർ കാെല്ലം, കെ.പി. വിനോദ് കുമാർ, നടേരി ഭാസ്കരൻ, ശ്രീജ റാണി, പി.വി. മണി, ആർ.ടി. ശ്രീജിത്ത്, എൻ. ദാസൻ, ബാബു കോറോത്ത്, പഞ്ഞാട്ട് ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.