മൂന്നാം ദിനവും സ്വർണവില മാറ്റമില്ലാതെ തുടരുന്നു: പവന് 1,05,760 രൂപ
.
സംസ്ഥാനത്ത് മൂന്നാം ദിനവും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് സ്വർണം ഗ്രാമിന് 13,220 രൂപയിലും 24 കാരറ്റ് സ്വർണം ഗ്രാമിന് 14,422 രൂപയിലുമാണ് മൂന്ന് ദിവസമായി വ്യാപാരം നടക്കുന്നത്. 1,05,760 രൂപയാണ് ഇന്ന് ഒരു പവന് 22 കാരറ്റ് സ്വർണത്തിന്റെ അടിസ്ഥാന വില. അതായത് ഈ മാസത്തിലെ ആദ്യ മൂന്ന് ദിനങ്ങളിലും ഒരേ വിലയിലാണ് വ്യാപാരം നടക്കുന്നത്.




