പെരുവട്ടൂർ കോട്ടക്കുന്ന്- ചാലോറ മലയിലെ അനധികൃത മണലെടുപ്പിനെതിരെ പ്രദേശവാസികളുടെ പന്തംകൊളുത്തി പ്രകടനം മണ്ണെടുക്ക
കൊയിലാണ്ടി: പെരുവട്ടൂർ കോട്ടക്കുന്ന് – ചാലോറ മലയിലെ മണ്ണെടുപ്പിനെതിരെ പ്രദേശവാസികൾ പന്തം കൊളുത്തി പ്രകടനം നടത്തി. ദേശീയപാത വികസനത്തിന്റെ ഭാഗമായി വാഗാഡ് കമ്പനിയാണ് മണ്ണെടുക്കൽ നടപടികളുമായി മുന്നോട്ടുപോകുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുകയും പ്രദേശത്തെ ചാലോറ ക്ഷേത്ര ആചാരത്തിനും ഭീഷണിയാകുന്ന മണ്ണെടുക്കലിനെതിരെ സമരം ശക്തമാക്കിയിരിക്കുകയാണ് നാട്ടുകാർ.
പെരുവട്ടൂർ പതിമൂന്നാം വാർഡിലെ കോട്ടക്കുന്ന് – ചാലോറ മലയിലെ മണ്ണെടുക്കലിനെതിരെയാണ് പ്രദേശവാസികളുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി ചാലോറ മലയിൽ നിന്നും 50000 മെട്രിക് ടൺ മണ്ണെടുക്കാനാണ് വഗാഡ് കമ്പനി പെർമിഷനായി അപേക്ഷ നൽകിയത്. എന്നാൽ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്. ചാലോറ മലയിൽ നിന്നും മണ്ണെടുക്കുന്നത് പ്രദേശത്തെ ജനങ്ങളെ ഏതു രീതിയിൽ ബാധിക്കും എന്ന് പരിശോധിക്കാതെയാണ് വാഗാഡ് കമ്പനിയും അധികൃതരും നടപടികളുമായി മുന്നോട്ടുപോകുന്നത്.
Advertisements
പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുകയും പ്രദേശത്തെ ചാലോറ ക്ഷേത്ര ആചാരത്തിനും ഭീഷണിയാകുന്ന മണ്ണെടുക്കലിനെതിരെ ഒട്ടനവധി സമരമുഖങ്ങളുമായി മുന്നോട്ടുപോകാനാണ് ജനകീയ സമിതി തീരുമാനിച്ചത്. ഇതിന്റെ മുന്നോടിയായാണ് പ്രദേശവാസികളുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടന്നത്. ചാലോറ മലയിൽ നിന്നും മണ്ണെടുത്ത് തുടങ്ങിയാൽ പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
വ്യാപകമായ രീതിയിൽ മണ്ണെടുക്കുന്നതോടെ പ്രദേശത്തെ കുടിവെള്ളക്ഷാമം രൂക്ഷമാകാനും, പരിസ്ഥിതി ആവാസ വ്യവസ്ഥയിൽ ജീവിക്കുന്ന മുയൽ, കാട്ടുപന്നി, മയിൽ, കുരങ്ങ് തുടങ്ങിയ ജീവി വർഗങ്ങളെ ദോഷകരമായി ബാധിക്കാനും സാധ്യതയുണ്ടെന്ന നഗരസഭാ കൗൺസിലർ ചന്ദ്രിക, വി ടി സുരേന്ദ്രൻ, അഖിൽ തുമ്പക്കണ്ടി , കെ കെ പ്രസാദ് എന്നിവർ പറഞ്ഞു.