KOYILANDY DIARY

The Perfect News Portal

പേരാമ്പ്ര റിട്ട. കനറാബാങ്ക് ഓഫീസറും പത്രപ്രവർത്തകനുമായിരുന്ന കല്ലോട് ദിവ്യശ്രീയിൽ കെ കെ ദിവാകരൻ (67)

പേരാമ്പ്ര: റിട്ട. കനറാബാങ്ക് ഓഫീസറും പത്രപ്രവർത്തകനുമായിരുന്ന കല്ലോട് ദിവ്യശ്രീയിൽ കെ കെ ദിവാകരൻ (67) അന്തരിച്ചു. ബെഫി സംസ്ഥാന കമ്മിറ്റിഅംഗം, കോഴിക്കോട്  ജില്ലാ ജോയിൻ്റ് സെക്രട്ടറി, സിപിഐ എം കല്ലോട് സെൻട്രൽ ബ്രാഞ്ച് സെക്രട്ടറി, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ജാനു (റിട്ട. ജെപിഎച്ച്എൻ പേരാമ്പ്ര താലൂക്ക് ആശുപത്രി). മക്കൾ: ഡോ. ദിവ്യശ്രീ (തരിയോട് കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ), ദിവ്യജിത്ത് (ഡൽഹി).
മരുമകൻ: ഡോ. രഞ്ജിത്ത് (താലൂക്ക് ആശുപത്രി വൈത്തിരി). സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് പത്തനംതിട്ട ജില്ലയിലെ വാഴമുറ്റം ഈസ്റ്റിലെ കൊച്ചുപുരയ്ക്കൽ വീട്ടുവളപ്പിൽ നടക്കും.