KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും ജീവനക്കാരും ബൂട്ടണിഞ്ഞു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കീഴിലുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളും ജീവനക്കാരും കൈകോർത്ത് സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. അരിക്കുളം കുരുടി മുക്കിലെ അറ്റ്മാ സ്പോർട്സ് സെന്ററിൽ ആണ് മത്സരം അരങ്ങേറിയത്. മേളയുടെ കോഴിക്കോട് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പി നിഖിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി ഷിനിലേഷ് അധ്യക്ഷത വഹിച്ചു. വാശിയേറിയ മത്സരത്തിൽ ചെങ്ങോട്ടുകാവ് അരിക്കുളം പഞ്ചായത്തുകൾ ഫൈനലിൽ പ്രവേശിച്ചു.
.
.
അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയകൃഷ്ണൻ മാസ്റ്റർ, അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് പി പി രമണി, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.പി അഖില, പന്തലായി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സാബിത, പന്തലായി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി അനുഷ, ഇ ജി സന്തോഷ് എന്നിവർ സംസാരിച്ചു.
.
.
കുരുടിവീട് ബാങ്ക് പരിസരത്ത് നിന്നും ഘോഷയാത്രയോട് കുടിയാണ് മത്സരം ആരംഭിച്ചത്. സ്വാഗതസംഘം കൺവീനർ സി എം ഷിജു മാസ്റ്റർ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ് കുന്നുമ്മൽ നന്ദിയും രേഖപ്പെടുത്തി .
Share news
error: Content is protected !!