KOYILANDY DIARY

The Perfect News Portal

പന്തലായനി ബ്ലോക്ക് കാപ്പാട് ഡിവിഷൻ വികസന സമിതി ഇഫ്‌ത്താർ സംഗമം നടത്തി

ചേമഞ്ചേരി: പന്തലായനി ബ്ലോക്ക് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ കാപ്പാട് ബീച്ചിലെ സ്നേഹതീരം അതിഥികളോടപ്പം ഇഫ്‌ത്താർ സ്നേഹ സംഗമം നടത്തി. കാപ്പാട് ഖാസി നൂറുദ്ദിൻ  ഹൈത്തമി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എംപി. മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ഇ കെ ജൂബീഷ്, പഞ്ചായത്ത്‌ മെമ്പർ ആയ വത്സല പുല്ല്യാത്ത്, സി. കെ. രാജ ലക്ഷ്മി. വിജയൻ കണ്ണഞ്ചേരി, സി പി അലി, സത്യൻ മാടഞ്ചേരി, ആലികൊയ ഹിതായത്, റഷീദ് വെങ്ങളം വി കെ വിനോദ്, ടിവി ചന്ദ്രഹാസൻ സ്നേഹ തീരം ചെയർ മാൻ ഇല്ല്യാസ് പഴയേടത്ത് എന്നിവർ സംസാരിച്ചു. വി. മുഹമ്മദ് ഷരീഫ് മാസ്റ്റർ സ്വാഗതവും, കനിവ് ജനറൽ സെക്രട്ടറി ബഷീർ പാടത്തോടി നന്ദിയും പറഞ്ഞു.
Advertisements