KOYILANDY DIARY

The Perfect News Portal

പ്രശസ്ത കവി തളിക്കുളം പട്ടാലി വീട്ടിൽ സലിം രാജ് (56) അന്തരിച്ചു

തൃശൂർ: കവിയും കേരള സാഹിത്യ അക്കാദമി പ്രൂഫ് റീഡറുമായ തളിക്കുളം പട്ടാലി വീട്ടിൽ സലിം രാജ് (56) അന്തരിച്ചു. പട്ടാലി രാജൻ മാസ്റ്ററുടെയും കമല ടീച്ചറുടെയും മകനാണ്. പനി ബാധിച്ച് മൂന്നു ദിവസമായി കിടപ്പിലായിരുന്നു. ശനിയാഴ്ച രാത്രി 8 മണിയോടെയാണ് മരണം സംഭവിച്ചത്.
നിരവധി കവിതകളും വിപ്ലവഗാനങ്ങളും രചിച്ചിട്ടുള്ള സലിം രാജ് പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയംഗം, നാട്ടിക മേഖല കമ്മിറ്റിയംഗം, സി.പി.ഐ.എം. തളിക്കുളം സെൻറർ ബ്രാഞ്ച് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Advertisements
സാംസ്കാരിക രാഷ്ട്രീയമേഖലകളിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം വിപ്ലവഗാനങ്ങൾ, പാർട്ടിയെന്നാൽ, അക്ഷര നന്മ, ഒരാൾ പ്രണയത്തെ അനുഭവിച്ച വിധം എന്നീ കവിതാ സമാഹാരങ്ങൾ രചിച്ചിട്ടുണ്ട്. അധ്യാപികയായ പ്രേംജിഷയാണ് ഭാര്യ. ദേവിക മകളാണ്.