KOYILANDY DIARY

The Perfect News Portal

പാലക്കാട്, നെന്മാറ-വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

പാലക്കാട്, നെന്മാറ-വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. ക്ഷേത്ര കമ്മറ്റി നൽകിയ അപേക്ഷയിൽ അഡീഷണൽ ജില്ലാ രജിസ്ട്രേറ്റാണ് അനുമതി നിഷേധിച്ചത്.  കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് നടപടി. വെടിക്കെട്ടിന് രണ്ടുമാസം മുൻപാണ് അപേക്ഷിക്കേണ്ടത്. എന്നാൽ അപേക്ഷ നൽകാൻ വൈകിയതിന് ദുരന്തനിവാരണ മുന്നൊരുക്കങ്ങൾക്ക് സമയം കിട്ടിയില്ല. ഈ കാരണങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്.

ഏപ്രിൽ 1 ,2 ,3 തീയതികളിലാണ് പ്രശസ്തമായ നെന്മാറ വലങ്ങി വേല. ഒന്നിന് വൈകിട്ട് സാമ്പിൾ വെടിക്കെട്ടും രണ്ടാം തീയതി വൈകീട്ടും, മൂന്നിന് പുലർച്ചെയുമായി പ്രധാന വെടിക്കെട്ടും നടത്താനായിരുന്നു തീരുമാനം. വെടിക്കെട്ടിനു ഏറ്റവും പ്രശസ്തമായ ഉത്സവമാണ് നെന്മാറ-വല്ലങ്ങി വേല. വിഷയത്തിൽ ഹൈക്കോടയെ സമീപിക്കുമെന്ന് ക്ഷേത്ര കമ്മറ്റി പറഞ്ഞു.