കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പുതിയ ഹൗസ് സർജ്ജൻമാർ ചുതലയേറ്റു

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പുതിയ ഹൗസ് സർജ്ജൻമാർ ചുതലയേറ്റു. ആശുപത്രിയിൽ രോഗികളുടെ തിരക്ക് കുറക്കാൻ നടത്തുന്ന ശ്രമത്തിനൊടുവിലാണ് ഡി.എം.ഒ എട്ടോളം ഹൗസ് സർജൻസി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയത്. ഒ.പി. വിഭാഗത്തിലും

ദിവസേനെ 2500ത്തിലധികം രോഗികളാണ് ഇവിടെ ചികിൽസക്കായി എത്തുന്നത്. ഇത് വലിയ പ്രയാസമാണ് ആശുപത്രിക്ക് ഉണ്ടാക്കുന്നത്. ഈ തിരക്ക് നിയന്ത്രിക്കുന്നതിനു വേണ്ടിയും, രോഗികൾക്ക് കൃത്യമായചികിത്സ ലഭിക്കാൻ വേണ്ടിയാണ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നത്.

നഗരസഭയുടെയും, ആശുപത്രി വികസനസമിതിയുടെ നിരന്തരമായ ഇപെടലാണ് ഹൗസ് സർജ സി ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്നതിന് സഹായകമായി.നേരത്തെ പ്രതിപക്ഷ സംഘടനകൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭം നടത്തിയിരുന്നു

