KOYILANDY DIARY

The Perfect News Portal

താഴത്തയിൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ നടപന്തൽ സമർപ്പിച്ചു

കുറുവങ്ങാട്: താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച നടപന്തൽ ക്ഷേത്രം തന്ത്രി ശ്രീ മേപ്പാട് സുബ്രഹ്മണ്യൻ നമ്പൂതിരി സമർപ്പണം നടത്തി. ക്ഷേത്രം മേൽശാന്തി നാരായണൻ മൂസത്, പ്രശസ്ത സിനിമ താരം നിർമൽ പാലാഴി, ഊരാളൻ രവീന്ദ്രൻ, കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞിരാമൻ ഇ.കെ. സെക്രട്ടറി ബാലകൃഷ്ണൻ എം.കെ, കമ്മിറ്റി അംഗങ്ങൾ, വനിതാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.