സാമൂഹ്യ സാംസ്കാരിക കൂട്ടായ്മയായ MEC 7 ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു
.
കൊയിലാണ്ടി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യ സാംസ്കാരിക കൂട്ടായ്മയായ MEC 7 ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. കുറുവങ്ങാട്, കൊല്ലം മേഖലകളിലെ അംഗങ്ങൾ സംയുക്തമായി അണിനിരന്ന പരിപാടി വൈവിധ്യമാർന്ന ചടങ്ങുകളോടെയാണ് സമാപിച്ചത്.
ഏരിയയിലെ സ്ഥിര വ്യായാമ മുറകൾക്ക് സോൺ കോർഡിനേറ്റർ മുസ്തഫ കുന്നുമ്മൽ നേതൃത്വം നൽകി. തുടർന്ന് നടന്ന ഔദ്യോഗിക പരിപാടികളുടെ ഉദ്ഘാടനം കൊയിലാണ്ടി മുൻസിപ്പൽ ചെയർപേഴ്സൺ യു. കെ. ചന്ദ്രൻ, കൗൺസിലർ ജെസ്‌ലു ഷമീം എന്നിവർ ചേർന്ന് നിർവ്വഹിച്ചു. എം. റഷീദ് അധ്യക്ഷത വഹിച്ചു.

വി. പി. ഇബ്രാഹിംകുട്ടി മുഖ്യപ്രഭാഷണം നടത്തി. വനിതാ സോൺ കോർഡിനേറ്റർ തെസ്‌നിയ ഷമീർ ലഹരി വിരുദ്ധ പ്രഖ്യാപനവും, ഏരിയ കോർഡിനേറ്റർ അസ്മ ബഷീർ ലഹരി വിരുദ്ധ പ്രതിജ്ഞാ വാചകവും ചൊല്ലിക്കൊടുത്തു. ചടങ്ങിൽ കോർഡിനേറ്റർമാരായ സവാദ്, ലത്തീഫ് (സുബൈദ), റിയാസ് അബൂബക്കർ, ലുബ്‌ന ബഷീർ, റിയാസ് എം.എം, കുറുവങ്ങാട് സെന്റർ കോർഡിനേറ്റർമാരായ അഷ്‌റഫ്, കാസിം (ഫോട്ടോ ടോൺ), ഷബീർ എന്നിവരും MEC7 രക്ഷാധികാരികളായ വി. ടി. അബ്ദുറഹിമാൻ, എൻ. ഇ. സമദ്, കാസിം മാസ്റ്റർ എന്നിവരും ആശംസകൾ നേർന്ന് സംസാരിച്ചു.

ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം മെമ്പർമാർ അണിനിരന്ന ലഹരി വിരുദ്ധ സന്ദേശ ജാഥ കൊയിലാണ്ടി നഗരത്തെ ആവേശത്തിലാഴ്ത്തി. ‘തൂഫാൻ മില്യൺ ഗോൾ’ അടിച്ചുകൊണ്ട് നഗരസഭാ ചെയർപേഴ്സൺ യു. കെ. ചന്ദ്രൻ ജാഥയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ലഹരിക്കെതിരെയുള്ള ശക്തമായ പോരാട്ട വീര്യമുണർത്തുന്നതായിരുന്നു സന്ദേശ ജാഥ. ക്യാമ്പയിൻ വൻ വിജയമാക്കാൻ സഹകരിച്ച മുഴുവൻ പ്രവർത്തകർക്കും ഭാരവാഹികൾക്കും MEC7 കമ്മിറ്റി നന്ദി അറിയിച്ചു. ഇസ്ഹാഖ് സിറ്റി സ്വാഗതവും ബഷീർ ഹിബ്സൺ നന്ദിയും പറഞ്ഞു.



