KOYILANDY DIARY.COM

The Perfect News Portal

എളാട്ടേരി അരുൺ ലൈബ്രറി വനിതാ വേദിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച നടത്തി

.
കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറി വനിതാ വേദിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച നടത്തി. കെ. ആർ. മീരയുടെ ‘ഖബർ’ എന്ന പുസ്തകമാണ് ചർച്ചയ്ക്ക് വിധേയമാക്കിയത്. ലൈബ്രറി വനിതാവേദി പ്രസിഡണ്ട് കെ. കെ റീന അധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവർത്തകയും റിട്ടയേർഡ് അധ്യാപികയുമായ സി. ഭവാനി പുസ്തകാവതരണം നടത്തി. അഷ്‌വിൻ എസ്. ആർ, നയന എൻ. എം, ലൈബ്രറി പ്രസിഡണ്ട് എൻ. എം. നാരായണൻ, സെക്രട്ടറി ഇ. നാരായണൻ, ലൈബ്രേറിയൻ ടി. എം. ഷീജ, കെ. ജയന്തി, കെ. എം. ബാലകൃഷ്ണൻ, കെ. അനിഷ, ശബ്നരാജൻ എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!