KOYILANDY DIARY

The Perfect News Portal

തിക്കോടിയിൽ സർവീസ് റോഡ് നിർമ്മാണം നാട്ടുകാർ തടഞ്ഞു

തിക്കോടി: ദേശീയപാ‌ത വികസനം: സർവ്വീസ് റോഡ് നിർമ്മാണം തടഞ്ഞു. നിരവധിതവണ ഉറപ്പു നൽകിയിട്ടും തിക്കോടിയില്‍  അടിപ്പാത നിർമ്മാണം യാഥാർത്ഥ്യമാകാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ സർവ്വീസ് റോഡ് നിർമ്മാണം തടഞ്ഞു. സമരപ്പന്തൽ പൊളിച്ചുമാറ്റി സർവ്വീസ് റോഡ് നിർമ്മിക്കാനുള്ള അധികൃതരുടെ ശ്രമമാണ് സമരസമിതി അംഗങ്ങളും, നാട്ടുകാരും ചേർന്ന് തടഞ്ഞത്.
സർവീസ് റോഡ് നിർമ്മാണത്തിനായി വഗാഡ് കമ്പനി ഉദ്യോഗസ്ഥരും തൊഴിലാളികളും എത്തിയതോടെയാണ് നാട്ടുകാർ ഒന്നടങ്കം റോഡിൽ എത്തിച്ചേർന്ന് തടസ്സം സൃഷ്ടിച്ചത്. എൻ.എച്ച് പ്രോജക്ട് ഡയറക്ടർ സ്ഥലത്തെത്തി സമരസമിതി ഭാരവാഹികളുമായി ചർച്ച നടത്തി. അടിപ്പാത നിർമ്മാണ കാര്യത്തിൽ രേഖാമൂലം ഉറപ്പ് കിട്ടുന്നതുവരെ  സർവ്വീസ് റോഡ് നിർമ്മാണം അനുവദിക്കില്ലെന്നാണ് സമിതി ഭാരവാഹികൾ അധികൃതരോട് പറഞ്ഞത്.
Advertisements