KOYILANDY DIARY

The Perfect News Portal

കെ.പി.എസ്.ടി.എ ഇഫ്താർ സംഗമവും യാത്രയയപ്പും നടത്തി

കൊയിലാണ്ടി: കെ പി എസ് ടി എ കൊയിലാണ്ടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും, ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. കൊയിലാണ്ടി മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ  നടന്ന പരിപാടി ഡിസിസി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡണ്ട് നിഷാന്ത് കെ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ KPSTA സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി.
ബാസിൽ പാലിശ്ശേരികെ എം, മണി, പി കെ രാധാകൃഷ്ണൻ, ഇ കെ പ്രജേഷ്, കെ. കെ മനോജ്, ബൈജറാണി, വന്ദന വി എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകരായ എൻ ശ്യാംകുമാർ (കെ.പി.എസ് ടി എ സംസ്ഥാന സിനീയർ വൈസ് പ്രസിഡണ്ട്), കെ സജീവൻ (ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ),
Advertisements
എം.യു എം. വിനോദ് പി (തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ) 
ഷാജു ടി എ (എടക്കര കൊളക്കാട് എയു പി സ്കൂൾ), മൃദുല കുമാരി ടി കെ (തോരായി എ എൽ പി സ്കൂൾ), അനിത ജി കെ (പന്തലായനി ഹയർ സെക്കൻഡറി സ്കൂൾ), ഹുസ്ന വി.കെ (എം യു എം കാവും വട്ടം സ്കൂൾ) ചടങ്ങിൽ സബിന സി നന്ദി പറഞ്ഞു.