KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള അടിക്കാടിനു തീ പിടിച്ചു

കൊയിലാണ്ടി: റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള അടിക്കാടിനു തീ പിടിച്ചു. വൈകുന്നേരം നാലരയോടെയാണ് സ്റ്റേഷനു കിഴക്ക് ഭാഗത്തുള്ള പുൽക്കാടിനു തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി വെള്ളം ഉപയോഗിച്ച് തീ അണച്ചു.

ഗ്രേഡ് ASTO  മജീദ് എം  നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിധിപ്രസാദ് ഇഎം, വിഷ്ണു, ഷാജു, ഹോംഗാർഡ്  ഓം പ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.