കൊയിലാണ്ടി സബ്ബ് ട്രഷറി കെട്ടിട നിർമാണ പ്രവൃത്തി ഉടൻ ആരംഭിക്കണം: കെഎസ്എസ്പിയു

കൊയിലാണ്ടി സബ്ബ് ട്രഷറി കെട്ടിട നിർമാണ പ്രവൃത്തി ഉടൻ ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ 40-ാം മത് കൊയിലാണ്ടി മുൻസിപ്പൽ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെ. സി. ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 40 മാസത്തെ ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ അനുവദിക്കുക, പെൻഷൻകാരിൽ നിന്നും വാങ്ങുന്ന പണത്തിന് ആനുപാതികമായി സർക്കാർ വിഹിതവും നൽകി മെഡിസെപ്പ് പദ്ധതി അപാകതകൾ പരിഹരിച്ച് നടപ്പിലാക്കുക. ഒന്നര വർഷമായി അനിശ്ചിതത്തിലായ കൊയിലാണ്ടി സബ്ബ് ട്രഷറി നിർമാണ പ്രവർത്തി വേഗത്തിൽ ആരംഭിക്കുക,
.

.
സ്റ്റാറ്റ്യൂട്ടറി പെൻഷൻകാരോടെപ്പം പങ്കാളിത്തപെൻഷൻ വാങ്ങുന്നവർക്കും തുല്യമായ പെൻഷൻ വിതരം ചെയ്യാൻ സർക്കാർ തയ്യാറാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. രവീന്ദ്രൻ മണമൽ അദ്ധ്യക്ഷത വഹിച്ചു. KPCC അംഗം രത്നവല്ലി ടീച്ചർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് മുരളി തോറോത്ത്, രജീഷ് വെങ്ങളത്തു കണ്ടി അരുൺ മണമൽ, ടി.കെ. കൃഷ്ണൻ, വേലായുധൻ കീഴരിയൂർ, മുത്തുകൃഷ്ണൻ, ബാലൻ ഒതയോത്ത്, വത്സരാജ് പി. ബാബുരാജൻ മാസ്റ്റർ, പ്രേമൻ നന്മന, ശോഭന വി.കെ. പവിത്രൻ ടി.വി. വള്ളി പരപ്പിൽ, വായനാരി സോമൻ, ജയരാജൻ ഓ.കെ. ചന്ദ്രൻ. കെ.കെ. ഇന്ദിര ടീച്ചർ, ശ്രീധരൻനായർ കമ്മി കണ്ടി എൻ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
.

.
പുതിയ ഭാരവാഹികളായി രവീന്ദ്രൻ മണമൽ (പ്രസിഡണ്ട്),
സുരേഷ് ബാബു. കെ.കെ. (സെക്രട്ടറി), എൻ. ബാലകൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
