KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ചാരിറ്റബിൾ ട്രസ്റ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി ചാരിറ്റബിൾ ട്രസ്റ്റും ആസ്റ്റർ മിംസ് കോഴിക്കോടും സംയുക്തമായി സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു. ക്യാമ്പ് അഡ്വ. പി ടി ഉമേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പ്രസാദ് ചെറിയ മങ്ങാട് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ചാരിറ്റബിൾ ട്രസ്റ്റിൽ പേര് രജിസ്റ്റർ ചെയ്ത പാവപ്പെട്ട കിടപ്പ് രോഗികൾക്ക് സൗജന്യമായി ഭക്ഷ്യധാന്യ കിറ്റുകളും നൽകി. ചടങ്ങിൽ വളണ്ടിയർ അബ്ദുറഹ്മാൻ സഹായി മുഖ്യാതിഥിയായിരുന്നു. ട്രസ്റ്റ് അംഗം കെ എം രാജീവൻ ആശംസ അറിയിച്ചു. സതീഷ് മുത്താമ്പി സ്വാഗതവും സിനീഷ് കെ വി നന്ദിയും പറഞ്ഞു.

Share news
error: Content is protected !!