KOYILANDY DIARY

The Perfect News Portal

ടവർ നിർമ്മാണത്തിനെതിരെ കോടിക്കൽ ജനത പ്രക്ഷോഭ പാതയിൽ

തിക്കോടി: നിയമവിരുദ്ധമായി ജനവാസകേന്ദ്രത്തിൽ ടവർ സ്ഥാപിക്കുന്നതിനെതിരെ കോടിക്കൽ ജനത സമരമുഖത്ത്. കാര്യങ്ങളുടെ നിജ:സ്ഥിതി അറിയാനും പരിഹാര വഴിയൊരുക്കാനും സ്ഥലത്തെത്തിയ പയ്യോളി പോലീസിന് മുൻപിലായി സ്ത്രീകളടക്കം നൂറുകണക്കിന് ജനങ്ങളാണ് അമർഷവുമായി എത്തിയത്. കാര്യങ്ങൾ വിശദമായി പഠിച്ച ശേഷം, അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി അറിയിപ്പ് കിട്ടും രെ നിർമ്മാണത്തിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.
ടവർ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ 400 ഓളം പേർ ഒപ്പിട്ട പരാതി കലക്ടർക്കും, പഞ്ചായത്ത് സെക്രട്ടറിക്കും, പയ്യോളി പോലീസിനും നേരത്തെ തന്നെ കൊടുത്തിരുന്നു. വ്യക്തികളും ഈ വിഷയത്തിൽ കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട് പരിഹാര നിർദേശങ്ങൾ ഉടനടി ഉണ്ടാകുന്നില്ലെങ്കിൽ കടുത്ത പ്രക്ഷോഭ നടപടികൾക്കാണ് നാട്ടുകാർ തയ്യാറെടുക്കുന്നത്.