KOYILANDY DIARY

The Perfect News Portal

കാരുണ്യ KR 651 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

കാരുണ്യ KR 651 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയാണ് ലഭിക്കുക. മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയാണ് ലഭിക്കുക. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ 12 പേര്‍ക്കാണ് സ്വന്തമാക്കാനാകുക. 40 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net, http://www.keralalotteries.com എന്നിവയില്‍ ഫലം പ്രസിദ്ധീകരിക്കും.

ലഭിക്കുന്ന സമ്മാനം 5,000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലെ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കൈപ്പറ്റാം. എന്നാല്‍ 5000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പ്പിക്കണം. ടിക്കറ്റ് കൈമാറേണ്ടത് ഒരു മാസത്തിനുള്ളിലാണെന്നത് നിര്‍ണായകമാണ്.