KOYILANDY DIARY.COM

The Perfect News Portal

ഇറാൻ – ഇസ്രയേൽ സംഘർഷം; സി ബി എസ് ഇ പരീക്ഷകൾ വീണ്ടും മാറ്റി

.

ഇറാൻ – ഇസ്രയേൽ സംഘർഷം കനക്കുന്നതിനിടെ ഗൾഫിൽ സി ബി എസ് ഇ പരീക്ഷകൾ വീണ്ടും മാറ്റി. മാർച്ച് 5, 6 തീയതികളിൽ നടക്കേണ്ട പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മാർച്ച് ഏ‍ഴ് മുതലുള്ള പരീക്ഷകളിൽ തീരുമാനം സ്ഥിതിഗതി വിലയിരുത്തിയ ശേഷമെന്ന് അറിയിച്ചു.

 

അതേസമയം, സംഘർഷ സാഹചര്യത്തിൽ കുവൈറ്റിലെ അമേരിക്കൻ എംബസി അടച്ചു. അടുത്ത അറിയിപ്പുണ്ടാകുന്നതുവരെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. സാധാരണയും അടിയന്തരവുമായ എല്ലാ സേവനങ്ങളും റദ്ദാക്കിയതായി അറിയിച്ചു.

 

Share news
error: Content is protected !!