KOYILANDY DIARY.COM

The Perfect News Portal

ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്

ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്. വൈകുന്നേരം മൂന്ന് മണിക്കാണ് ഫലം പ്രഖ്യാപിക്കുക. റിസൾട്ട് അറിയുവാനായി വിപുലമായ സംവിധാനമാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്.

ഫലപ്രഖ്യാപനത്തിന് പിന്നാലെ വിദ്യാർത്ഥികൾക്ക് വെബ്സൈറ്റിൽ ഫലം ലഭ്യമാകും. ഇതിനായി വിദ്യാഭ്യാസ വകുപ്പ് വെബ്സൈറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളിലും പിആർഡി ലൈവ് മൊബൈൽ ആപ്പിലും ലഭ്യമാകും.

 

ഏപ്രിൽ മൂന്ന് മുതൽ 24 വരെയാണ് ഹയർ സെക്കണ്ടറി മൂല്യനിർണ്ണയം നടന്നത്. 4,41,120 വിദ്യാർത്ഥികളാണ് സംസ്ഥാനത്തൊട്ടാകെ ഇത്തവണ ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. കഴിഞ്ഞ വർഷം 82.95 ശതമാനമായിരുന്നു വിജയശതമാനം.

Share news
error: Content is protected !!