“ഹൃദ്യം, ഓർമ മഴയായി പ്രിയ രാജേട്ടൻ’ കാര്യാവിൽ രാജഗോപാലനെ അനുസ്മരിച്ചു
കൊയിലാണ്ടി: സാംസ്‌കാരിക പ്രവർത്തകനും പുരോഗമന കലാസാഹിത്യ സംഘം മുൻ ഭാരവാഹിയുമായ കാര്യാവിൽ രാജഗോപാലനെ അനുസ്മരിച്ചു. പുരോഗമന കലാസാഹിത്യസംഘം മേഖലാ കമ്മറ്റിയുടേയും കാഞ്ഞിലശേരി ബോധി ഗ്രന്ഥശാലയുടേയും നേതൃത്വത്തിൽ നടന്ന “ഹൃദ്യം, ഓർമ മഴയായി പ്രിയ രാജേട്ടൻ’ പരിപാടി കാഞ്ഞിലശേരി ബോധി ഇ എം എസ് ഓഡിറ്റോറിയത്തിൽ പുകസ ജില്ലാ പ്രസിഡൻ്റ് എ കെ രമേശ് അനുസ്മരണ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു.എൻ വി സദാനന്ദൻ അധ്യക്ഷനായി.
.

.
മാധ്യമങ്ങളും സംസ്കാരവും സമകാലിക ജീവിതത്തിൽ എന്ന വിഷയത്തിൽ ഡോ. അനിൽ ചേലേമ്പ്ര പ്രഭാഷണം നടത്തി.രമേശൻ പാലേരിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.പത്മിനി നെടൂളി,കെ ശ്രീനിവാസൻ, മധു കിഴക്കയിൽ, യു സന്തോഷ് എന്നിവർ സംസാരിച്ചു.അനിൽ കാഞ്ഞിലശ്ശേരി സ്വാഗതം പറഞ്ഞു



