KOYILANDY DIARY.COM

The Perfect News Portal

കണ്ണൂർ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഗുരുതര പ്രതിസന്ധി. ഒഴിഞ്ഞു കിടക്കുന്നത് 120 ഡോക്ടേഴ്സ് തസ്തികകൾ

.

കണ്ണൂർ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഗുരുതര പ്രതിസന്ധി. ഒഴിഞ്ഞു കിടക്കുന്നത് 120 ഡോക്ടേഴ്സ് തസ്തികകൾ. ഡോക്ടേഴ്സിന്റെ അഭാവം മഴക്കാല രോഗ പ്രതിരോധത്തെ ബാധിക്കുന്നു, പൊതുജനാരോഗ്യ സംവിധാനം പ്രതിസന്ധിയിലെന്ന് KGMOA വ്യക്തമാക്കി. താലൂക്ക് ആശുപത്രികൾ ഉൾപ്പെടെയുള്ള പ്രധാന ആരോഗ്യ കേന്ദ്രങ്ങളിൽ രൂക്ഷമായ അവസ്ഥയാണ് നിലവിലുള്ളത്.

ആശുപത്രികളിൽ വേണ്ടത്ര ഡോക്ടർമാർ ഇല്ലാത്തത് ദൈനംദിന ചികിത്സകളെ ബാധിച്ചു. ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യം. ഉടൻ നിയമനം നടത്തിയില്ലെങ്കിൽ സ്ഥിതി രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നൽകികൊണ്ട് കണ്ണൂർ ഡിഎംഒയ്ക്ക് KGMOA കത്ത് നൽകി.

 

വർഷങ്ങൾക്ക് മുമ്പത്തെ സ്റ്റാഫ് പാറ്റേൺ പ്രകാരമാണ് ഇപ്പോഴും ഈ ആശുപത്രികൾ പ്രവർത്തിക്കുന്നത്. രോഗികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടും ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുകയോ നിലവിലുള്ള ഒഴിവുകൾ നികത്തുകയോ ചെയ്തിട്ടില്ലെന്നാണ് ആക്ഷേപം. ഈ തസ്തികകൾ നികത്താത്തത് നിലവിലുള്ള ഡോക്ടർമാരുടെ ജോലിഭാരം വർദ്ധിപ്പിക്കുകയും ചികിത്സാ നിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുകയാണ്.

 

Share news
error: Content is protected !!