പൊൻമുടിയിൽ അച്ഛനും മകൾക്കും നേരെ കാട്ടാന ആക്രമണം
.
പൊൻമുടിയിൽ അച്ഛനും മകൾക്കും നേരെ കാട്ടാന ആക്രമണം. കല്ലാർ മൊട്ടമൂട് സ്വദേശിയായ മഹേഷും മകൾക്കും നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. കല്ലാർ- മൊട്ടമൂട് റോഡിൽ വെച്ചാണ് സംഭവം. വിതുരയിലേക്ക് വരുന്ന വഴിയാണ് റോഡിലേക്കിറങ്ങി കാട്ടാന മഹേഷിനെയും മകളെയും ആക്രമിച്ചത്. രാവിലെ റോഡിലൂടെ പോകുകയായിരുന്ന കാട്ടാന മൊട്ടമൂടിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയെ കണ്ട് തിരിച്ചു പോകുന്ന വഴിക്കാണ് മഹേഷിന്റെ വാഹനം കാണുന്നത്.

തുടർന്ന് വാഹനത്തിന്റെ അരികിലേക്ക് ആന പാഞ്ഞടുക്കകയും ബാക്ക് കുത്തി മറിച്ചിടുകയും ആയിരുന്നു. പിന്നാലെ മഹേഷ് ബൈക്ക് അവിടെയിട്ട് കുട്ടിയെയും കൊണ്ട് രക്ഷപ്പെട്ടു. ആക്രമണത്തിൽ ഇവർക്ക് ചെറിയ പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. സ്ഥിരമായി ആന ഇറങ്ങുന്ന സ്ഥലമാണ് ഇവിടം എന്നാണ് വിവരം.




