സ്വർണവില വീണ്ടും വർധിച്ചു: പവന് 1,09,920 രൂപ
.
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. 120 രൂപ വർധിച്ച് പവന് 1,09,920 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 15 രൂപയാണ് കൂടിയത്. 13,740 രൂപയാണ് വിപണിവില. തുടർച്ചയായ കുറച്ച് ദിവസങ്ങളിലെ ഇടിവിന് ശേഷമാണ് രാജ്യാന്തര വിപണിയിൽ സ്വർണവില വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയത്. ഔൺസിന് 4,200 ഡോളർ എന്ന നിർണായക നിലവാരം മറികടന്നതോടെ ആഗോള വിപണിയിൽ വാങ്ങൽ സമ്മർദ്ദം വർധിച്ചു.




