KOYILANDY DIARY

The Perfect News Portal

മൂരാട് പാലത്തിലൂടെ പോകുന്ന വലിയ വലിയ വാഹനങ്ങൾക്ക് പൂർണ്ണ നിയന്ത്രണം

വടകര: ദേശീയ പാതയിലെ മൂരാട് പാലത്തിലൂടെ പോകുന്ന വലിയ വലിയ വാഹനങ്ങൾക്ക് പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തി. മറ്റ് വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണവുമാണ് ഏർപ്പെടുത്തിയത്. നവംബർ 9 മുതൽ 24-ാം തിയ്യതി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. രാവിലെ 8 മണി മുതൽ 11 മണിവരെയും, ഉച്ചക്ക് ശേഷം 3 മണി മുതൽ 6 മണിവരെ സ്കൂൾ ബസ്സ് ഉൾപ്പെടെ ചെറു വാഹനങ്ങൾക്ക് കടന്ന് പോകാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്.

ഇതോടെ മണിയൂർ അട്ടക്കുണ്ട് കടവ് പാലം വഴിയുള്ള റോഡുകളിൽ കൂടുതൽ പോലീസിനെ വിന്യസിക്കുമെന്ന് പോലീസ് അറിയിച്ചു. ആംബുലൻസ് ഉൾപ്പെ അവശ്യ സർവ്വീസുകൾക്ക് തടസ്സമില്ലാതെ പോകാനുള്ള സൌകര്യം ഉറപ്പ് വരുത്തും. പുതിയപാലത്തിന്റെ നിർമാണ പ്രവർത്തനത്തോടനുബന്ധിച്ച് പ്രധാന കൺസ്ട്രക്ഷൻ നടക്കുന്നതിൻ്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

തൊഴിലാളികൾ രാവും പകലുമായി 100 ടൺ വീതമുള്ള 25 ഗ്രൈടർ പില്ലറിലേക്ക് എടുത്തുവെയ്ക്കുന്ന പ്രവർത്തിയാണ് നടന്നുകൊണ്ടിരിക്കുന്നത്. E-5 ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് ഹരിയാനയാണ് പാലത്തിന്റെ നിർമാണ പ്രവർത്തി ഏറ്റെടുത്തിരിക്കുന്നത്.

Advertisements