KOYILANDY DIARY.COM

The Perfect News Portal

ഫിഫ്റ്റി ഫിഫ്റ്റി FF 89 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള ലോട്ടറി വകുപ്പിന്‍റെ ഈ ആഴ്ചത്തെ ഫിഫ്റ്റി ഫിഫ്റ്റി FF 89 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഒരു കോടി രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി ഭാഗ്യശാലികൾക്ക് ലഭിക്കുന്നത്. സമാശ്വാസ സമ്മാനം ഉൾപ്പെടെ എട്ട് സമ്മാനങ്ങളാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയ്ക്കുള്ളത്. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുക.

10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റിന് 50 രൂപയാണ് വില. ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.nethttp://www.keralalotteries.com എന്നിവയിലൂടെ ഫലം പരിശോധിക്കാൻ കഴിയും.

 

നിങ്ങൾക്ക് സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിൽ ഒരുമാസത്തിനുള്ളിൽ തന്നെ തുക സ്വന്തമാക്കേണ്ടതുണ്ട്. സമ്മാനം 5,000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ കൈമാറണം. എന്നാൽ സമ്മാനത്തുക 5,000 രൂപയിൽ കുറവാണെങ്കിൽ ഏത് ലോട്ടറി സ്റ്റാളിൽ നിന്നും സമ്മാനം സ്വന്തമാക്കാം.

Advertisements
Share news
error: Content is protected !!