KOYILANDY DIARY

The Perfect News Portal

തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പതിവാക്കൂ… ആരോഗ്യ ഗുണങ്ങളേറെ

തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പതിവാക്കൂ… ആരോഗ്യ ഗുണങ്ങളേറെ. വേനല്‍ കാലത്ത് ധാരളം വെള്ളം കുടിക്കണ്ടത് അത്യാവശ്യമാണ്. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ് ശരീരത്തിന് ഏറ്റവും അനുയോജ്യം. തുളസിയിട്ട് തിളപ്പിച്ചാറിച്ച വെള്ളമാണ് കുടിക്കുന്നതെങ്കില്‍ ശരീരത്തിന് ഉന്മേഷം നല്‍കുകയും അണുബാധയുണ്ടാകുന്നതില്‍ നിന്നും തടയുകയും ചെയ്യും. ധാരാളം ആന്റിഓക്‌സിഡന്റും ആന്റിമൈക്രോബയല്‍ ഗുണങ്ങളുള്ള തുളസി രോഗപ്രതിരോധ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കും. മാത്രമല്ല തുളസിയില്‍ അഡാപ്റ്റോജെനിക് ഗുണങ്ങളുള്ളതിനാല്‍ രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായകമാകും.

ശരീരത്തെ ശുദ്ധീകരിക്കുന്നതിനും ആരോഗ്യകരമായ ദഹനപ്രക്രിയ ആരംഭിക്കുന്നതിനും തുളസി വെള്ളം മികച്ചതാണ്. ദഹനക്കുറവ്, വയറുവേദന, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ അസ്വസ്ഥതകള്‍ ലഘൂകരിക്കുന്നതിന് തുളസിയിട്ട് തിളപ്പിച്ച വെള്ളം വെറുംവയറ്റില്‍ കുടിക്കുന്നത് ഗുണം ചെയ്യും. തുളസി വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന് തിളക്കം കൂട്ടാനും കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുകയും സമ്മര്‍ദ്ദരഹിതമായി തുടരാന്‍ സഹായിക്കുകയും ചെയ്യും.

 

 

കൂടാതെ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിമൈക്രോബയല്‍ ഗുണങ്ങളുള്ള തുളസി ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ കുറയ്ക്കാനും ശ്വസന ആരോഗ്യത്തെ ഫലപ്രദമായി ശക്തിപ്പെടുത്താനും സഹായിക്കും. തുളസി ഇലകള്‍ പ്രകൃതിദത്തമായ വിഷാംശം ഇല്ലാതാക്കുന്നവയാണ്. രാവിലെ തുളസി വെള്ളം കുടിക്കുന്നത് വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കും.

Advertisements