KOYILANDY DIARY.COM

The Perfect News Portal

റാപ്പർ വേടന്റെ ഷോയിൽ ആരാധകന്റെ സാഹസിക പ്രകടനം; ഫ്ലഡ് ലൈറ്റിന് മുകളിൽ വലിഞ്ഞുകയറി

.

റാപ്പർ വേടന്റെ പരിപാടിക്കിടെ ആരാധകന്റെ സാഹസിക പ്രകടനം. കണ്ണൂർ ധർമ്മശാലയിൽ നടക്കുന്ന ഹാപ്പിനെസ് ഫെസ്റ്റിവൽ വേദിയിലായിരിന്നു സംഭവം. ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റിന്റെ മുകളിലേക്ക് യുവാവ് വലിഞ്ഞുകയറി. പിന്നീട് വേടന്റെ അഭ്യർത്ഥനയെ തുടർന്ന് ആരാധകൻ താഴെ ഇറങ്ങി.

 

ഗ്രൗണ്ടിലെ ഏകദേശം 35 അടി ഉയരത്തിലുള്ള ഫ്ലഡ് ലൈറ്റിന്റെ മുകളിലാണ് യുവാവ് കയറിയത്. ഇതേ തുടർന്ന് പരിപാടി താത്കാലികമായി നിർത്തി വെക്കുകയും ചെയ്തു. വേടന്റെ അഭ്യർത്ഥനയ്ക്ക് പിന്നാലെ പൊലീസ് ഇടപെട്ടാണ് യുവാവിനെ താഴെ ഇറക്കിയത്.

 

അതേസമയം വേടൻ എന്ന ഹിരൺദാസ് മുരളി വിവാഹിതനാകുന്നു എന്ന പ്രഖ്യാപനത്തിനും തളിപ്പറമ്പിലെ ഹാപ്പിനെസ് ഫെസ്റ്റിവൽ വേദി സാക്ഷിയായി. ഹാപ്പിനസ് ഫെസ്റ്റിവലിന്റെ സമാപന വേദിയിൽ വെച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററാണ് ഈ വിവരം അറിയിച്ചത്. ഫെബ്രുവരി 24ന് തൃശൂരിൽ വെച്ചാണ് വിവാഹം. എ‍ഴുത്തുകാരി കൂടിയായ നവമിലതയാണ് വധു.

Share news
error: Content is protected !!