KOYILANDY DIARY.COM

The Perfect News Portal

കോട്ടയത്ത് നൈറ്റ് ഡ്യൂട്ടിക്ക് കഴിഞ്ഞ് വീട്ടിലേക്ക് പോയ പൊലീസുകാരനെ കാണാനില്ലെന്ന് പരാതി

കോട്ടയത്ത് പൊലീസുകാരനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ രാജേഷിനെയാണ് കാണാതായത്. സംഭവത്തിൽ അയർക്കുന്നം പൊലീസ് കേസെടുത്തു. അയർക്കുന്നം നീറിക്കാട് സ്വദേശിയാണ് കാണാതായ എസ്ഐ കെ രാജേഷ്.

14ന് രാത്രി നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയതായിരുന്നു രാജേഷ്. പിന്നീട് കാണാനില്ലെന്നാണ് കുടുംബത്തിൻ്റെ പരാതി. ജോലി സംബന്ധമായ മാനസിക സമ്മർദം നേരിട്ടിരുന്നതായി കുടുംബം പറഞ്ഞു.

Share news
error: Content is protected !!