KOYILANDY DIARY.COM

The Perfect News Portal

ഇളയിടത്തനുസ്മരണവും പ്രശാന്ത് ചില്ലയുടെ പുസ്തകങ്ങളും പ്രകാശനവും നടന്നു

കൊയിലാണ്ടി: ഇളയിടത്തനുസ്മരണവും പ്രശാന്ത് ചില്ലയുടെ 3 പുസ്തകങ്ങളും പ്രകാശനവും നടന്നു.  കവി പികെ. ഗോപി, കഥാകൃത്ത് യു കെ കുമാരൻ,  നോവലിസ്റ്റ്  ശത്രുഘ്നൻ എന്നിവർ പുസ്തകപ്രകാശനം നിർവഹിച്ചു. ദീപക് ധർമ്മടം, സുശീൽ കുമാർ തിരുവങ്ങാട്, സോമൻ കടലൂർ എന്നിവർ പുസ്തകങ്ങൾ സ്വീകരിച്ചു. സാഹിത്യ സദസ്സിന് നിറം പകർന്ന ഇളയിടത്ത് മുറ്റം 
കവി ഭാവനയുടെ വാതായന സായാഹ്നത്തിനാണ് സാക്ഷ്യം വഹിച്ചത്. 
.
.
മാതൃഭൂമി ന്യൂസ്‌ എഡിറ്റർ എം പി സൂര്യദാസ്  ഇളയിടത്തനുസ്മരണം നടത്തി. 
മുൻ എംഎൽഎ  പി. വിശ്വൻ മാസ്റ്റർ, കുഞ്ഞിക്കണ്ണൻ വാണിമേൽ, യു കെ രാഘവൻ മാസ്റ്റർ, എ സജീവ് കുമാർ, സാബു കീഴരിയൂർ, അജിത് കുമാർ ഇളയിടത്ത്, മധു കിഴക്കെയിൽ എന്നിവർ ആശംസകൾ നേർന്നു. എൻ എ ഹരികുമാർ സ്വാഗതവും പ്രശാന്ത് ചില്ല മറുമൊഴിയും നൽകി.
Share news
error: Content is protected !!